National

കർണാടകയിൽ കണ്ടെയ്‌നർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

കർണാടകയിലെ നേലമംഗല ദേശീയപാതയിൽ കണ്ടെയ്‌നർ ലോറി കാറിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. രണ്ട് ലോറിയും രണ്ട് കാറും ഒരു ബസും തമ്മിലുണ്ടായ കൂട്ടിയിടിക്ക് പിന്നാലെയാണ് ലോറി കാറിന് മുകളിലേക്ക് മറിഞ്ഞത്

ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് പോയ വിജയപുരയിലെ ഒരു കുടുംബത്തിലെ ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. ചന്ദ്രം യോഗപ്പ, ഗൗര ഭായ്, വിജയലക്ഷ്മി, ഗ്യാൻ, ദീക്ഷ(12), ആര്യ(6) എന്നിവരാണ് മരിച്ചത്.

കാറിനുള്ളിൽ കുടുങ്ങിയ ഇവരെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് പുറത്തെടുത്തത്. ആറ് പേരുടെയും മൃതദേഹം നേലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

See also  കമൽഹാസൻ രാജ്യസഭയിലേക്കെന്ന് സൂചന; ഡിഎംകെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Related Articles

Back to top button