Kerala

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്

ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് പരുക്കേറ്റാണ് ഇരുവരും മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തീ പടർന്ന ബൈക്ക് പൂർണമായും കത്തിനശിച്ചു. പോലീസ് ഉടനെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

ബൈക്ക് അമിത വേഗതയിൽ വന്ന് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. യുവാക്കൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല.

The post പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു appeared first on Metro Journal Online.

See also  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button