Kerala

പെർള ടൗണിൽ തീപിടിത്തം; ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

കാസർ‌ഗോഡ്: കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള പെർള ടൗണിൽ തീപിടിത്തം. ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവമുണ്ടായത്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

ഒരു പെയിന്‍റ് കടയിലാണ് ആദ്യം തീപിടിച്ചത്. പിന്നീടിത് മറ്റു കടകളിലേക്ക് വ്യാപിക്കുകയായിരുന്നു. സ്പെയർ പാർട്ട് കടയിലെ എന്‍ജിന്‍ ഓയിലിന് തീപിടിച്ചതോടെ അവസ്ഥ വഷളായി. കാസർഗോഡ്, ഉപ്പള, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നുളള ഫയർഫോഴ്സാണ് തീ അണച്ചത്.

The post പെർള ടൗണിൽ തീപിടിത്തം; ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു appeared first on Metro Journal Online.

See also  യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചെന്ന് പരാതി

Related Articles

Back to top button