Kerala

തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, വിജയരാഘവൻ പറഞ്ഞത് പാർട്ടി നയം: പി കെ ശ്രീമതി

മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് ലോക്‌സഭയിലേക്ക് എത്തിയതെന്ന് പറഞ്ഞ എ വിജയരാഘവനെ പിന്തുണച്ച് സിപിഎം നേതാവ് പികെ ശ്രീമതി. വിജയരാഘവൻ പറഞ്ഞത് പാർട്ടി നയമാണ്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വർഗീയവാദികളും തീവ്രവാദികളും കേരളത്തിൽ തല പൊക്കാൻ നോക്കുകയാണ്. അത്തരം പ്രവർത്തനം കേരളത്തിൽ നടത്താൻ അനുവദിക്കില്ല

അത് ഹിന്ദു വർഗീയവാദികളായാലും മുസ്ലീം വർഗീയവാദികളായാലും സിപിഎം ശക്തമായ നടപടിയെടുക്കും. പ്രധാനപ്പെട്ട സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിനെ കുറിച്ച് പറയുന്നത് കേൾക്കണം. വർഗീയവാദികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് കോണഅ#ഗ്രസ് മത്സരിക്കുന്നതെന്നും പികെ ശ്രീമതി പറഞ്ഞു

വർഗീയ ശക്തികളെ യുഡിഎഫിനൊപ്പം ചേർക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിൽ ഉറപ്പിച്ച് നിർത്താൻ ലീഗ് ശ്രമിക്കുകയാണ്. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ അജണ്ടയില്ലെന്നും ടിപി പറഞ്ഞു

The post തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, വിജയരാഘവൻ പറഞ്ഞത് പാർട്ടി നയം: പി കെ ശ്രീമതി appeared first on Metro Journal Online.

See also  തൃശ്ശൂരിൽ തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു

Related Articles

Back to top button