National

ആഡംബര വിനോദ സഞ്ചാര ട്രെയിൻ ഇടിച്ച് കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊച്ചിയിലേക്ക് വന്ന ആഡംബര വിനോദ ട്രെയിനായ ഗോൾഡൻ ചാരിയറ്റ് തട്ടിയാണ് യുവാവ് മരിച്ചത്.

ഉത്തർപ്രദേശ് സ്വദേശി കമലേഷാണ് മരിച്ചത്. വാത്തൂരുത്തി ഹാർബർ ലൈനിലാണ് അപകടം. രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇതുവഴി ട്രെയിൻ കടത്തി വിട്ടത്.

ഇതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

The post ആഡംബര വിനോദ സഞ്ചാര ട്രെയിൻ ഇടിച്ച് കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം appeared first on Metro Journal Online.

See also  മാറിടത്തിൽ പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമായി കാണാനാവില്ല: അലഹബാദ് ഹൈക്കോടതി

Related Articles

Back to top button