Gulf

ഹെസ്സ സ്ട്രീറ്റിലെ പുതിയ പാലം; യാത്രാ സമയം 15 മിനുട്ടില്‍നിന്നും മൂന്നു മിനുട്ടായി കുറഞ്ഞു

ദുബൈ: ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ ഹെസ്സാ സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം തുറന്ന പുതിയ പാലം യാത്ര സമയം 15 മിനുട്ടില്‍നിന്നും മൂന്നു മിനുട്ടായി കുറച്ചതായി ആര്‍ടിഎ അധികൃതര്‍. ഇവിടെ നിര്‍മിച്ച ഒരു കിലോമീറ്റര്‍ നീളമുള്ള ഇരട്ടവരി പാതയാണ് ഹെസ്സ സ്ട്രീറ്റിനും അല്‍ ഖൈല്‍ റോഡിനും ഇടയിലെ യാത്രാ സമയം മൂന്നു മിനുട്ടായി കുറച്ചിരിക്കുന്നത്.

689 ബില്യണ്‍ ദിര്‍ഹം റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് ഇവിടെ നിര്‍മിച്ചിരിക്കുന്ന പുതിയ ബ്രിഡ്ജ്. അല്‍ ഹെസ്സാ സ്ട്രീറ്റിനും ശൈഖ് സായിദ് റോഡിനുമിടയിലെ ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, അല്‍ അസയെല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളിലെ ഇന്റെര്‍സെക്ഷന്‍ അപ്‌ഗ്രേഡ് ചെയ്യലും 13.5 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്കുമെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്.

See also  ഓപറഷന്‍ ഷിവല്‍റസ് നൈറ്റ് 3; യുഎഇയുടെ മൂന്ന് കണ്‍വോയികള്‍ ഗാസയിലെത്തി

Related Articles

Back to top button