National

അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ

അണ്ണാ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥിനിയെ ബുധനാഴ്ച രാവിലെ കാമ്പസിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കോട്ടൂർ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്.

വഴിയോരത്ത് ബിരിയാണി വിൽക്കുന്നയാളാണ് ജ്ഞാനശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു. ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.

രാത്രിയിൽ സമീപത്തെ പള്ളിയിൽ ക്രിസ്മസ് കുർബാന കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയും സുഹൃത്തും കാമ്പസിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. പ്രതികൾ സുഹൃത്തിനെ ആക്രമിക്കുകയും പിന്നീട് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

 

The post അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ appeared first on Metro Journal Online.

See also  ആദ്യ ട്രക്ക് കൈപ്പിടിയിലായത് വായ്പയുടെ ബലത്തില്‍; ഇന്ന് സ്വന്തമായുള്ളത് 5,700 വാഹനങ്ങള്‍

Related Articles

Back to top button