National

പാർലമെന്റ് മന്ദിരത്തിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

പാർലമെന്റ് മന്ദിരത്തിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ്(26) മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാവിലെ നാട്ടിൽ നിന്നും പെട്രോളുമായി ഡൽഹിയിലെത്തിയ ജിതേന്ദ്ര നേരെ പാർലമെന്റ് മന്ദിരത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. വൈകുന്നേരം മൂന്നരയോടെയാണ് പാർലമെന്റ് മന്ദിരത്തിന് മുന്നിലെ റോഡിൽ ആത്മഹത്യക്ക് ശ്രമിച്ചത്.

ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം പാർലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നു. പാർലമെന്റിന് സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. യുപി പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്ന് ഇയാൾ മരണമൊഴി നൽകിയിരുന്നു.

The post പാർലമെന്റ് മന്ദിരത്തിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു appeared first on Metro Journal Online.

See also  അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല; അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി

Related Articles

Back to top button