National

14കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; അച്ഛനും മുത്തച്ഛനും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ. പീഡനത്തിന് ഇരയായ പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുപി കാൺപൂരിലുള്ള ഔറയ്യ സ്വദേശിനിയായ 14കാരിയാണ് പീഡനത്തിന് ഇരയായത്

ബന്ധുവായ സ്ത്രീയ്‌ക്കൊപ്പം പെൺകുട്ടി പരാതിയുമായി ബിദുന പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു

ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്‌

See also  വിമാനത്തിന്റെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; എയർഇന്ത്യയ്ക്ക് കർശന നിർദേശവുമായി വ്യോമയാന ഏജൻസി

Related Articles

Back to top button