Kerala

കുടിശ്ശികയുണ്ടെന്ന് വ്യാജ ആരോപണം; കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

തൃശൂര്‍ : വായ്പയെടുത്ത തുക തിരിച്ചടച്ചിട്ടും കുടിശ്ശികയുണ്ടെന്ന് വ്യാജ ആരോപണം നടത്തിയതില്‍ കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. കരുവന്നൂര്‍ തട്ടിപ്പിലെ പ്രധാന പ്രതി ബിജു കരിമീനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമിന്റെ ഭാര്യ ജയിഷ നല്‍കിയ പരാതിയിലാണ് നടപടി. പോലീസില്‍ പല തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ജയിഷ കോടതിയെ സമീപിച്ചത്. 2013ല്‍ ജയിഷയുടെ ഭര്‍ത്താവ് ഗൗതമന്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് അഞ്ചുലക്ഷം രൂപ വായ്പ യെടുത്തിരുന്നു പിന്നീട് അത് അടച്ചു തീര്‍ത്തു.

കുറച്ചു പണം സ്ഥിരനിക്ഷേപമായി ബാങ്കില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു. 2018 ല്‍ ഗൗതമന്‍ മരണപ്പെട്ടു. 2022 ല്‍ വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ഗൗതമന് വായ്പാ കുടിശ്ശികയുണ്ടെന്ന് അറിയിച്ചു. 2013, 2015, 2016 വര്‍ഷങ്ങളിലായി 35 ലക്ഷത്തിന്റെ വായ്പ എടുത്തെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഇത് വ്യാജമാണെന്നാണ് ജയിഷയുടെ പരാതി.

See also  ഗവർണറെ അപമാനിച്ചു, പ്രോട്ടോക്കോൾ ലംഘിച്ചു; മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ

Related Articles

Back to top button