National

ഒരു സഹോദരനെ പോലെ എന്നും കൂടെയുണ്ടാകും; തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് തുറന്ന കത്തുമായി വിജയ്

അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പടയിൽ തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് തുറന്ന കത്തെഴുതി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. തമിഴ്‌നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വ ബോധം ഉണ്ടാക്കാൻ ആരോട് ആവശ്യപ്പെടാനാകുമെന്ന് വിജയ് ചോദിക്കുന്നു

സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ സഹോദരനെ പോലെ കൂടെയുണ്ടാകും. സുരക്ഷിത തമിഴ്‌നാട് സൃഷ്ടിക്കാൻ കൂടെയുണ്ടാകും. തമിഴ്‌നാടിന്റെ സഹോദരിമാർക്ക് എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്

നിങ്ങളുടെ സുരക്ഷയെ കുറിച്ച് നമ്മളെ ഭരിക്കുന്നവരോട് എത്ര ചോദിച്ചിട്ടും കാര്യമില്ല. അതിനാലാണ് ഈ കത്ത്. എന്ത് സാഹചര്യം വന്നാലും ഒരു സഹോദരനായി അവർക്കൊപ്പം നിൽക്കും, അവരെ സംരക്ഷിക്കും. ഒന്നും വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നമ്മൾ ഒരുമിച്ച് സുരക്ഷിത തമിഴ്‌നാട് ഉടൻ സൃഷ്ടിക്കുമെന്നും വിജയ് പറഞ്ഞു.

See also  പോസ്റ്റ് ഓഫീസുകളെ ആധുനികവത്കരിക്കും; കയറ്റുമതി സംരഭങ്ങൾക്ക് 20 കോടി വായ്പ

Related Articles

Back to top button