Kerala

ഉമ തോമസിന് പരുക്കേറ്റ സംഭവം: സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്‌തേക്കും

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യും. ഇയാളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. സംഘാടകൻ എന്ന നിലയിൽ മൃദംഗ വിഷന് വേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്ണകുമാർ ആയിരുന്നു

ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് ഉടമയാണ് കൃഷ്ണകുമാർ. ഇവരാണ് കലൂരിൽ പരിപാടി നടത്തിയത്. അപകടത്തിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി നൃത്തപരിപാടിയുടെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി മൃദംഗ വിഷൻ എംഡി നികേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹർജിയിൽ പറയുന്നു

അതേസമയം മൃദംഗ വിഷന് പരിപാടി നടത്താൻ ജിസിഡിഎ അനുമതി നൽകിയിരുന്നുവെങ്കിലും സ്റ്റേജ് നിർമാണത്തിന് അനുമതി നൽകിയിരുന്നില്ല. ഗാലറിയിൽ അധികമായി ഉണ്ടാക്കിയ താത്കാലിക സ്റ്റേജിൽ നിന്നും വീണാണ് ഉമ തോമസിന് പരുക്കേറ്റത്.

See also  ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുന്നു; ചേലക്കരയിലും പാലക്കാടും ബിജെപി ജയിക്കുമെന്ന് കെ സുരേന്ദ്രൻ

Related Articles

Back to top button