Kerala

ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താൽ യുവാവിനെ 24 തവണ കുത്തി; സംഭവം തൃശ്ശൂരിൽ

തൃശ്ശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു. ആറ്റൂർ സ്വദേശി സുഹൈബിനാണ്(22) കുത്തേറ്റത്. ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം

സുഹൈബിന്റെ ദേഹത്താകെ 24 തവണ കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സുഹൈബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണ് യുവാവിനെ ആക്രമിച്ചത്

സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും സംഘവും ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു. ഷാഫിക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരോട് സുഹൈബ് ഹാപ്പി ന്യൂ ഇയർ പറഞ്ഞു. തന്നെ ആശംസിച്ചില്ലെന്ന് പറഞ്ഞാണ് ഇതോടെ ഷാഫി ആക്രമിച്ചത്. കാപ്പ ചുമത്തപ്പെട്ട പ്രതി കൂടിയാണ് ഷാഫി

See also  മെക്7 വിവാദം; നിലപാട് മയപ്പെടുത്തി സിപിഎം

Related Articles

Back to top button