Gulf

എംഎന്‍ഇഎസ് നികുതി നിയമം ഇന്നു മുതല്‍ കുവൈറ്റില്‍ പ്രാബല്യത്തില്‍

കുവൈറ്റ് സിറ്റി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളായ എന്‍എംസിഎസു(മള്‍ട്ടിനാഷ്ണല്‍ എന്റിറ്റീസ്)കള്‍ക്ക് നികുതി ചുമത്തുന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കുവൈറ്റിലെ നികുതി ഘടനയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ-നിക്ഷേപ സഹമന്ത്രിയുമായ നൗറ അല്‍ ഫസ്സാം വ്യക്തമാക്കി.

കുവൈറ്റ് 1200

കുവൈറ്റിന്റെ സാമ്പത്തിക രംഗത്തെ പുഷ്ടിപ്പെടുത്താനും സുസ്ഥിരത ഉറപ്പാക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് നികുതി ചുമത്തുന്നത്. വരുമാനത്തിനായി എണ്ണയെ ആശ്രയിക്കുന്നത് കുറക്കാനും പുതിയ നികുതി ഇടയാക്കും. രാജ്യത്ത് തൊഴിലവസരം വര്‍ധിപ്പിക്കാനും ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്താനുമെല്ലാം ഇത് സഹായകമാവുമെന്നാണ് കരുതുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

The post എംഎന്‍ഇഎസ് നികുതി നിയമം ഇന്നു മുതല്‍ കുവൈറ്റില്‍ പ്രാബല്യത്തില്‍ appeared first on Metro Journal Online.

See also  എയർബസ് A320 വിമാനങ്ങൾ നിലത്തിറക്കി; സർവീസുകളെ ബാധിക്കില്ലെന്ന് ഉറപ്പ്: പ്രസ്താവനയിറക്കി എയർ അറേബ്യയും എത്തിഹാദും

Related Articles

Back to top button