തോല്‍വിക്കൊടുവില്‍ കേരളത്തിന് ആശ്വാസ ജയം

ബി സി സിയുടെ ഏകദിന ചാമ്പ്യന്‍ഷിപ്പായ വിജയ് ഹസാരെ ട്രോഫിയിലെ തുടരെ തുടരെയുള്ള പരാജയങ്ങള്‍ക്കൊടുവില്‍ കേരളത്തിന് ആശ്വാസ ജയം. ബറോഡയോടും ബംഗാളിനോടും ഡല്‍ഹിയോടും പരാജയപ്പെട്ട കേരളം ആധികാരികമായ വിജയമാണ് ത്രിപുരക്കെതിരെ നേടിയത്. മധ്യപ്രദേശുമായുള്ള കേരളത്തിന്റെ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.
ത്രിപുരക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് കേരളം അടിച്ചെടുത്തത്. കേരളത്തിന് വേണ്ടി കൃഷ്ണ പ്രസാദ് 135ഉം രോഹന്‍ കുന്നുമല്‍ 57 റണ്‍സ് എടുത്തപ്പോള്‍ ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ പുറത്താകാതെ 42 റണ്‍സുമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ തൃപുരയുടെ ഇന്നിംഗ്‌സ് 42.3 ഓവറില്‍ 182ല്‍ ഒടുങ്ങി. കേരളത്തിന് വേണ്ടി ആദിഥ്യയും നിധീഷും മൂന്ന് വിക്കറ്റുകള്‍ നേടി. കൃഷ്ണപ്രസാദ് ആണ് കളിയിലെ താരം.
100 റണ്‍സ് എടുക്കുന്നതിന് മുമ്പ് തൃപുരയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
ആദ്യ വിജയത്തോടെ കേരളം പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. ബിഹാറുമായുള്ള അടുത്ത മത്സരത്തില്‍ ജയിച്ചാലും ഇന്ത്യക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷയില്ല. സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ടൂര്‍ണമെന്റില്‍ ഇറങ്ങിയത്.
The post തോല്‍വിക്കൊടുവില്‍ കേരളത്തിന് ആശ്വാസ ജയം appeared first on Metro Journal Online.