സ്മാര്‍ട്ട് റെന്റല്‍ ഇന്റെക്‌സുമായി ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ്

ദുബൈ: എമിറേറ്റിന്റെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നാഴികകല്ലാവുന്ന സ്മാര്‍ട്ട് റെന്റെല്‍ ഇന്റെക്‌സ് 2025മായി ദുബൈ ലാന്റ് ഡിപാര്‍ട്ടമെന്റ്(ഡിഎല്‍ഡി). റിയല്‍ എസ്റ്റേറ്റ് രംഗത്തെ വികസനത്തിനും തെറ്റായ പ്രവണതകളെ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഇന്റെക്‌സ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഡിഎല്‍ഡി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ സമഗ്രമായി പ്രതിനിധീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയിലുള്ള സംവിധാനമാണിത്.
റിയല്‍ എസ്്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങള്‍ക്ക് ഉതകുന്നതാണിത്. കെട്ടിടങ്ങളുടെ വാടക തീരുമാനിക്കുന്നതിലെ ആരോഗ്യകരമല്ലാത്ത പ്രവണതകളെ തടയാനും ഇതിലൂടെ സാധിക്കും. ദുബൈയുടെ ഡിജിറ്റല്‍ സ്ട്രാറ്റജി ആന്റ് ദുബൈ റിയല്‍ എസ്റ്റേറ്റ് സെക്ടര്‍ സ്ട്രാറ്റജി 2033ന്റെ ഭാഗംകൂടിയാണ് സ്മാര്‍ട്ട് റെന്റെല്‍ ഇന്റെക്‌സ് 2025. ദുബൈയിലെ കെട്ടിടങ്ങളെ വിവിധ ക്ലാസുകളായി തിരിച്ചാണ് വാടക ഈടാക്കുകയെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.
The post സ്മാര്‍ട്ട് റെന്റല്‍ ഇന്റെക്‌സുമായി ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ് appeared first on Metro Journal Online.