Gulf

റബീഹ് ആട്ടീരിക്ക് വജ്ര ജൂബിലി ഫെലോഷിപ്പ്

അബുദാബി: മാപ്പിള കലക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പിന് റബീഹ് ആട്ടീരി അര്‍ഹനായി. യുഎഇയിലെ ഇന്ത്യന്‍ സ്‌ക്ൂളുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി മാപ്പിള കലാ പരിശീലകനായി കഴിയുകയാണ് കോട്ടക്കല്‍ സ്വദേശിയായ റബീഹ്. യുവ കലാകാന്മാര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പാണ് ഫെലോഷിപ്പ് നല്‍കുന്നത്.

പ്രമുഖ മാപ്പിളകലാ പരിശീലകന്‍ എംഎസ്‌കെ തങ്ങളുടെ ശിഷ്യനായ റബീഹ് യുഎഇയിലെ സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും പരിശീലനം നല്‍കിവരുന്നുണ്ട്. ആട്ടീരിയിലെ പരേതനായ വടക്കേതില്‍ രായീന്‍കുട്ടി ഹാജിയുടെയും ഖദീജയുടെയും മകനാണ്. 2024-2026 കാലഘട്ടത്തിലേക്കുള്ള ഫെലോഷിപ്പിനാണ് റബീഹ് അര്‍ഹനായിരിക്കുന്നത്.

See also  ഉംറക്കും സന്ദർശനത്തിനും വിദേശികള്‍ക്ക് വിസിറ്റ് വിസ നല്‍കാം

Related Articles

Back to top button