World

നമ്മള്‍ പ്രചരിക്കും പോലെയല്ല കാര്യങ്ങള്‍; ചൈനയില്‍ എച്ച് എം പി വി വ്യാപനം ഇല്ല

ഇന്ത്യയില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ചൈനയില്‍ എച്ച് എം പി വി വ്യാപനം ഇല്ലെന്നും ശ്മശാനങ്ങളും ആശുപത്രികളും നിറയുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അവിടെയുള്ള മലയാളികളുടെ വെളിപ്പെടുത്തല്‍. മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അനാവശ്യമായ ഭീതി പരത്തി രാജ്യത്ത് ആശങ്ക സൃഷ്ടിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ സഹായിക്കുകയുള്ളൂവെന്നും ചൈനയിലെ മലയാളികള്‍ വ്യക്തമാക്കുന്നു. കൊവിഡിനേക്കാള്‍ ഭീകരമായ രീതിയില്‍ എച്ച് എം പി വി റിപോര്‍ട്ട് ചെയ്തിരിക്കുന്നുവെന്നും ഇതേതുടര്‍ന്ന് ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ഇവിടുത്തെ പ്രവാസി മലയാളികള്‍.

ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചട്ടില്ല എന്നും പൊതുസ്ഥലത്തൊക്കെ നിരവധി ആള്‍ക്കാര്‍ എത്തുന്നുണ്ട് എന്നും മലയാളികള്‍ വെളിപ്പെടുത്തുന്നുണ്ട്.

See also  ഡോണാൾഡ് ട്രംപിന്റെ ഉപാധികളില്ലാത്ത കീഴടങ്ങൽ ആവശ്യം തള്ളി ഇറാൻ പരമോന്നത നേതാവ് ഖമേനി

Related Articles

Back to top button