National

എമർജൻസി കാണാൻ നേരിട്ടെത്തി ക്ഷണം; പ്രിയങ്ക ഗാന്ധി ക്ഷണം സ്വീകരിച്ചതായി കങ്കണ

തന്റെ പുതിയ ചിത്രമായ എമർജൻസി കാണാൻ പ്രിയങ്ക ഗാന്ധിയെ ക്ഷണിച്ച് നിടയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ചിത്രത്തിൽ ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ വേഷമിടുന്നത്. സിനിമയുടെ കഥയും സംവിധാനവും കങ്കണ തന്നെയാണ്

പാർലമെന്റിൽ പ്രിയങ്ക ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിനിമ കാണാൻ ക്ഷണിച്ചത്. പ്രിയങ്ക ഗാന്ധിക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടും. വളരെ സ്‌നേഹത്തോടെയാണ് പ്രിയങ്ക തന്റെ അഭ്യർഥന സ്വീകരിച്ചതെന്നും സിനിമ കാണാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകിയതായും കങ്കണ പറഞ്ഞു

ഇന്ദിരാന്ധിയെ അവതരിപ്പിക്കുമ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിട്ടെന്നും മിസിസ് ഗാന്ധിയെ മാന്യമായി അവതരിപ്പിക്കാൻ ഒരുപാട് ശ്രദ്ധിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. 2025 ജനുവരി 17നാണ് ചിത്രത്തിന്റെ റിലീസ്.

The post എമർജൻസി കാണാൻ നേരിട്ടെത്തി ക്ഷണം; പ്രിയങ്ക ഗാന്ധി ക്ഷണം സ്വീകരിച്ചതായി കങ്കണ appeared first on Metro Journal Online.

See also  പരാതി നൽകാനെത്തിയ ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്തു; പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ

Related Articles

Back to top button