Sports

ചാമ്പ്യന്‍സ് ട്രോഫി: സഞ്ജുവിന്റെ ഭാവി തുലാസില്‍

ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഉടന്‍ വരാനിരിക്കെ ടീമില്‍ കേരളത്തിന്റെ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനുള്ള അവസരമില്ലെന്ന് റിപോര്‍ട്ട്.

പ്രഖ്യാപിക്കാനിരിക്കുന്ന 15 അംഗ ടീമിലെ പത്ത് അംഗങ്ങള്‍ ആരൊക്കെയാകുമെന്ന് ഏറെ കുറെ ധാരണയായിട്ടുണ്ട്. ഇതില്‍ വിക്കറ്റ് കീപ്പറായി അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത് കെ എല്‍ രാഹുലിനെയാണെന്നാണ് റിപോര്‍ട്ട്. ഇനി റിഷഭ് പന്തും സഞ്ജുവുമാണ് ബാക്കിയുള്ളത്.

ഇവരില്‍ ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ലഭിച്ച പന്തിനെ ഒഴിവാക്കാനുള്ള സാധ്യത വളരെയേറെ കുറവാണ്. പന്ത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഏകദിനത്തിന് സമാനമായ ഇന്നിംഗസ് കളിച്ചത് പോസിറ്റീവായി സെലക്ടര്‍മാര്‍ കണ്ടേക്കും.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് നടന്ന മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ക്യാപ്റ്റനായി ക്രീസിലിറങ്ങിയ സഞ്ജുവിന് ഫോം തുടരാന്‍ സാധിച്ചിരുന്നില്ല.

ശേഷം നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് വിട്ടുനിന്നതും സഞ്ജുവിന് തിരിച്ചടിയാകും. ഈ ടൂര്‍ണമെന്റിനായി വയനാട്ടില്‍ നടന്ന പരിശീലനത്തില്‍ സഞ്ജു പങ്കെടുത്തിരുന്നില്ല.

The post ചാമ്പ്യന്‍സ് ട്രോഫി: സഞ്ജുവിന്റെ ഭാവി തുലാസില്‍ appeared first on Metro Journal Online.

See also  അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയ 337 റൺസിന് പുറത്ത്; 157 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

Related Articles

Back to top button