Gulf

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കഴിഞ്ഞ 35 വര്‍ഷമായി റിയാദില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി ഹൃദയാഘാതത്താല്‍ റിയാദില്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു. ഫാറൂഖ് കോളജിന് സമീപത്തെ പവിത്രം വീട്ടില്‍ ബലരാമന്‍ മാരിമുത്തു(58) ആണ് മരിച്ചത്. റിയാദിലെ സുലൈ എക്‌സിറ്റ് 18ല്‍ 35 വര്‍ഷമായി സഹോദരനൊപ്പം ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ബലരാമന്‍ കേളി സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

കേളി പ്രവര്‍ത്തകരായിരുന്നു സഹോദരനൊപ്പം അല്‍ ഖര്‍ജ് റോഡിലുള്ള അല്‍ റബിയ ആശുപത്രിയില്‍ എത്തിച്ചത്. കേളിയുടെ ഏരിയ ട്രഷറര്‍ ആയിരുന്നു. മാറത് യൂണിറ്റ് സെക്രട്ടറി, സുലൈ രക്ഷാധികാരി സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേളിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. മാരിമുത്തു ലക്ഷ്മി ദമ്പതികളുടെ മകാനാണ്. ഭാര്യ: രതി. മക്കള്‍: ഹൃദ്യ, ഹരിത, ഹൃദയ്.

The post ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു appeared first on Metro Journal Online.

See also  വിമാനടിക്കറ്റിൽ തിരിമറിനടത്തിയ പ്രവാസി ജീവനക്കാരന് തടവും പിഴയും

Related Articles

Back to top button