Gulf

ബ്രേക്ക് തകരാറിലായി; എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍

അബുദാബി: ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളോളം അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. പ്രശ്‌നം പരിഹരിക്കുന്നത് പരാജയപ്പെട്ടതോടെ മണിക്കൂറുകള്‍ക്കു ശേഷം യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ കരിപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സര്‍വിസ് മുടക്കിയത്. വിമാനം നേരിട്ടത് സാങ്കേതിക തകരാറാണെന്നും ഇന്ന് പുലര്‍ച്ചെ വിമാനം പുറപ്പെടുമെന്നും ഇന്നലെ രാത്രി വൈകി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചിരുന്നു.

See also  ട്രാന്‍സിറ്റ് ടൂറിസ്റ്റ്, വിസകളിലും ഇനി ഉംറ നിര്‍വഹിക്കാം

Related Articles

Back to top button