Gulf

ദുബൈക്ക് മറ്റൊരു അംബരചുംബികൂടി; ക്രിപ്‌റ്റോ ടവര്‍ 2027ല്‍ പൂര്‍ത്തിയാവും

ദുബൈ: ലോകത്തിലെ പ്രധാനപ്പെട്ട അംബരചുംബികളായ കെട്ടിടങ്ങളുടെ നഗരമെന്ന ഖ്യാതിപേറുന്ന ദുബൈയില്‍ പുതിയൊരു അംബരചുംബികൂടി യാഥാര്‍ഥ്യമാവും. 17 നിലകളുള്ള ക്രിപ്‌റ്റോ തടവറാണ് 2027ല്‍ ദുബൈക്ക് സ്വന്തമാവുക. എന്‍എഫ്ടി ആര്‍ട്ട് ഗ്യാലറി, ഗോള്‍ഡ് ബുള്ളിയന്‍ ഷോപ്പ്, എക്‌സോട്ടിക് കാര്‍ ഡീലര്‍ഷിപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്ന കെട്ടിട സമുച്ഛയമാണ് യാഥാര്‍ഥ്യമാവുക.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, കയാന്‍ ടവര്‍, മറീന 101, അറ്റലാന്റിസ് ഹോട്ടല്‍ സമുച്ഛയം, ജുമൈറ ലേക് ടവേഴ്‌സ്, ഐന്‍ ദുബൈ, ദുബൈ ഫ്രയിം, ദുബൈ ഫൗണ്ടയിന്‍, മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ എന്നിവയുടെ നിരയിലേക്കാവും ക്രിപ്‌റ്റോ ടവര്‍ എത്തുക. ദുബൈ മള്‍ട്ടി കമോഡിറ്റീസ് സെന്ററും റെയിറ്റ് ഡെവലപ്‌മെന്റും സംയുക്തമായാണ് എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന കെട്ടിട സമുച്ഛയത്തിന്റെ നിര്‍മാണത്തിന് തുടക്കമിട്ടിരിക്കുന്നത്.

The post ദുബൈക്ക് മറ്റൊരു അംബരചുംബികൂടി; ക്രിപ്‌റ്റോ ടവര്‍ 2027ല്‍ പൂര്‍ത്തിയാവും appeared first on Metro Journal Online.

See also  50,000 യുവ സുസ്ഥിരതാ നേതാക്കളെ വാർത്തെടുത്ത് പി.ഐ.എഫും ഫോർമുല ഇ-യും: 'ഡ്രൈവിംഗ് ഫോഴ്‌സ്' പരിപാടി വൻ വിജയം

Related Articles

Back to top button