Local

എയ്ഡ്സ് വിരുദ്ധ ക്യാമ്പയിൻ നടത്തി

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റും, റെഡ് റിബൺ ക്ലബ്ബും സംയുക്തമായി അരീക്കോട് ബസ് സ്റ്റാൻഡിൽ നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ക്യാമ്പയിന്റെ ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷിബിൻ ലാൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാധ്യമപ്രവർത്തകൻ സൈഫുദ്ദീൻ കനനാരി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണം സന്ദേശം നൽകി. വിദ്യാർഥികൾ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് നടത്തി. പരിപാടിക്ക് കോഡിനേറ്റേഴ്സ് ആയ ലിജു ജോസഫ്, അമൃത ,കോളേജ് പിആർഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

See also  അന്താരാഷ്ട്ര യോഗാദിനം: കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ആചരിച്ചു

Related Articles

Back to top button