National

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ, ചോദ്യം ചെയ്യുന്നു

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ച കയറിയ പ്രതി സെയ്ഫിനെ കുത്തി പരുക്കേൽപ്പിച്ചത്

ആറ് തവണ കുത്തേറ്റ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചതെന്ന വിവരവുമുണ്ട്. കഴുത്തിലടക്കം കുത്തേറ്റു. ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള താരം സുഖം പ്രാപിച്ച് വരികയാണ്

സെയ്ഫ്, ഭാര്യ കരീന കപൂർ, നാല് വയസുള്ള മകൾ ജെഹ്, എട്ട് വയസുള്ള മകൻ തൈമൂർ, അഞ്ച് സഹായികൾ എന്നിവരാണ് 12 നിലകളുള്ള അപ്പാർട്ട്‌മെന്റിലെ 11ാം നിലയിൽ ആക്രമണസമയത്തുണ്ടായിരുന്നത്. അക്രമിയെ ആദ്യം നേരിട്ടത് സെയ്ഫിന്റെ ഇളയ മകന്റെ ആയ ആയ ഏലിയാമ ഫിലിപ്പാണെന്നാണ് വിവരം. ഈ ശബ്ദം കേട്ടാണ് സെയ്ഫ് കുട്ടിയുടെ മുറിയിലേക്ക് എത്തിയതും അക്രമി സെയ്ഫിനെ ആക്രമിച്ചതും

See also  അലിഗഢ് സർവകലാശാലക്ക് ന്യൂനപക്ഷ പദവി തുടരും; മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Related Articles

Back to top button