Movies

ചിത്രത്തിനെതിരെ പ്രതിഷേധം; കങ്കണ ഇന്ദിരാ ഗാന്ധിയായി എത്തുന്ന എമർജൻസിയുടെ റിലീസ് പഞ്ചാബിൽ നിർത്തിവെച്ചു

കങ്കണ റണാവത്ത് നായികയായി എത്തുന്ന എമർജൻസി എന്ന സിനിമയുടെ പ്രദർശനം പഞ്ചാബിൽ നിർത്തിവെച്ചു. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പ്രദർശനം നിർത്തിവെച്ചത്. തീയറ്ററുകളിലും തീയറ്റർ പരിസരത്തും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു

കങ്കണ ഇന്ദിരാഗാന്ധിയായി വേഷമിട്ട ചിത്രമാണ് എമർജൻസി. ചിത്രം സിഖുകാരുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്ന് സിഖ് സംഘടനകൾ ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രിക്ക് സിഖ് സംഘടനകൾ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു

അമൃത്സർ, ബർണാല, മാൻസ, മോഗ, പട്യാല തുടങ്ങിയ ജില്ലകളിലാണ് ചിത്രത്തിന്റെ റിലീസ് നിർത്തിവെച്ചത്. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

See also  തെറി കേള്‍ക്കാന്‍ ഇനിയില്ല; ബാക്കി തെറി രാഹുല്‍ ഈശ്വര്‍ കേള്‍ക്കട്ടെ; ദിലീപിനെ അനുകൂലിക്കാന്‍ ഇനി ശാന്തിവിള ചാനലിലേക്കില്ല

Related Articles

Back to top button