Local
കുടുംബശ്രീയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്

കീഴുപറമ്പ് : കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മഞ്ചേരി ജില്ലാ ആശുപത്രി രക്തദാന സെൻററുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹില മുനീർ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ പി പി റംലാബീഗം, ബ്ലോക്ക് കോഡിനേറ്റർ ഹർഷ, സിഡിഎസ് മെമ്പർമാരായ ബുഷറ, സക്കീന, മെഹറുനിസ, ശർമിള, കമ്മ്യൂണിറ്റി കൗൺസിലർമാരായ ഉമ്മുക്കുലുസു, രമാദേവി, ജസീന, പ്രബിത തുടങ്ങിയവർ നേതൃത്വം നൽകി. ധാരാളം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.