Gulf

വെടിനിര്‍ത്തല്‍ പ്രഖ്യാപനം; ജന്മനാട്ടിലേക്കു മടങ്ങാനാവുമെന്ന പ്രതീക്ഷയില്‍ യുഎഇയിലെ പലസ്തീനികള്‍

അബുദാബി: ഹമാസിനും ഇസ്രായേലിനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ യുഎഇയില്‍ അഭയാര്‍ഥികളായി കഴിയുന്ന പലസ്തീനികള്‍. അബുദാബിയിലെ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ കഴിയുന്നവരാണ് മടങ്ങാനാവുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത്.

ജനുവരി 19 മുതല്‍ 15 മാസം ദൈര്‍ഘ്യമുള്ള വെടിനിര്‍ത്തല്‍ കരാറിനാണ് ഇസ്രായേലും ഹമാസും ധാരണയിലെത്തിയിരിക്കുന്നത്. പതിനായിരക്കണക്കിന് പലസ്തീനികളുടെ മരണത്തിനും ലക്ഷക്കണക്കിന് പലസ്തീനികള്‍ക്ക് കടുത്ത ദുരിതവും വിതച്ച യുദ്ധം അവസാനിക്കുന്നതോടെ പുതിയൊരു ഭാവിയാണ് ഏവരും പ്രതീക്ഷിക്കുന്നത്. കരാര്‍ നിലവില്‍ വന്നാല്‍ ഇസ്രായേലി ബന്ദികളുടെ മോചനവും സാധ്യമാവും.

The post വെടിനിര്‍ത്തല്‍ പ്രഖ്യാപനം; ജന്മനാട്ടിലേക്കു മടങ്ങാനാവുമെന്ന പ്രതീക്ഷയില്‍ യുഎഇയിലെ പലസ്തീനികള്‍ appeared first on Metro Journal Online.

See also  ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ നിക്ഷേപം 4,000 കോടി; രണ്ട് ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കാന്‍ യുഎഇ

Related Articles

Back to top button