Gulf

ദുബൈക്കും അബുദാബിക്കും ഇടയില്‍ ഹൈസ്പീഡ് ട്രെയിന്‍ വരുന്നു

അബുദാബി: യുഎഇയിലെ പ്രമുഖ നഗരങ്ങളായ ദുബൈയെയും അബുദാബിയെയും ബന്ധിപ്പിച്ച് ഹൈസ്പീഡ് ട്രെയിന്‍ വരുന്നു. 30 മിനുട്ടിനുള്ളില്‍ ഓടിയെത്തുന്ന രീതിയിലുള്ള ട്രെയിന്‍ സര്‍വിസ് യാഥാര്‍ഥ്യമാക്കാനാണ് പദ്ധതി. ഇതിനായുള്ള ട്രാക്കിന്റെ നിര്‍മാണം മെയില്‍ ആരംഭിക്കുമെന്നും ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായും ഇത്തിഹാദ് റെയില്‍ അധികൃതര്‍ വെളിപ്പെടുത്തി.

2030ല്‍ ആവും സര്‍വിസ് ആരംഭിക്കുക. യുഎഇയുടെ സ്വ്പ്‌ന പദ്ധതിയായ റെയില്‍ വികസനത്തില്‍ ഇത് യാഥാര്‍ഥ്യമാവുന്നതോടെ ഒരു നാഴികകല്ലുകൂടിയാവും. അബുദാബിയുടെ ഭാഗമായ അല്‍ സാഹിയയില്‍നിന്നും ദുബൈയിലെ അല്‍ ജദ്ദാഫ് വരെ 150 കിലോമീറ്റര്‍ ട്രാക്കാണ് ഒരുക്കുന്നത്. അല്‍ സാഹിയ, സാദിയാത്ത് ദ്വീപ്, യാസ് ഐലന്റ്, അബുദാബി എര്‍പോര്‍ട്ട്, ജദ്ദാഫ് എന്നീ അഞ്ച് സ്റ്റേഷനുകളാണുണ്ടാവുക. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലാവും ട്രെയിന്‍ ഓടുക. മൊത്തമുള്ള ട്രാക്കില്‍ 31 കിലോമീറ്റര്‍ തുരങ്കപാതയാണെന്ന സവിശേഷതയും ഈ ട്രാക്കിനുണ്ടാവും.

The post ദുബൈക്കും അബുദാബിക്കും ഇടയില്‍ ഹൈസ്പീഡ് ട്രെയിന്‍ വരുന്നു appeared first on Metro Journal Online.

See also  കുവൈറ്റിൽ പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് ഉടൻ ഇംഗ്ലീഷിലും ലഭ്യമാക്കും

Related Articles

Back to top button