World

ഗാസയിൽ സമാധാനം; വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു: മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറി

ടെല്‍ അവീവ് : പതിനഞ്ച് മാസം നീണ്ടുനിന്ന അധിനിവേശത്തിനൊടുവില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെ വെടിനിര്‍ത്തലിന് ഇസ്രയേൽ തയ്യാറായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം വരെ ഇസ്രയേൽ പിന്മാറാനുള്ള നീക്കം തകൃതിയായി നടത്തുകയായിരുന്നു. അവസാനം ബന്ധികളുടെ പട്ടിക ഹമാസ് പുറത്ത് വിട്ടില്ലെന്ന കാരണം പറഞ്ഞ് വെടിനിര്‍ത്തല്‍ വൈകിപ്പിക്കുന്നതിനിടെയാണ് മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

എന്നാല്‍ ഇസ്രയേൽ ഇന്നും ഗാസയില്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ തുടങ്ങിയ ഇസ്രയേൽ അധിനിവേശം പലസ്തീനിനെ ആകെ നാമാവശേഷമാക്കി. യുദ്ധത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം അരലക്ഷത്തിനടുത്ത് ജീവനുകളാണ് പലസ്തീനികള്‍ക്ക് ബലി കൊടുക്കേണ്ടി വന്നത്.

The post ഗാസയിൽ സമാധാനം; വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു: മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറി appeared first on Metro Journal Online.

See also  മിസൈസാക്രമണത്തിൽ ഇറാന്റെ രണ്ട് മുതിർന്ന കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ

Related Articles

Back to top button