Gulf

ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് പ്രവാസി നാട്ടില്‍ മരിച്ചു

മസ്‌കത്ത്: കഴിഞ്ഞ ദിവസം ഒമാനില്‍നിന്നും നാട്ടിലെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശിയായ
പ്രവാസി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. മദീന നഗറില്‍ ഒറ്റത്തൈക്കല്‍ അബ്ദുല്‍റഷീദിന്റെ മതന്‍ ഷംജീര്‍ (36) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചയായിരുന്നു കോഴിക്കോട് ഓമശേരിയില്‍ അപകടം സംഭവിച്ചത്. മസ്‌കത്തിലെ റൂവിയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

സൂഹൃത്തിന്റെ കല്യാണത്തിനായി കോഴിക്കോട്ടേക്ക് വന്നതായിരുന്നു. താമസസ്ഥലത്തേക്ക് മടങ്ങാന്‍ കാര്‍ എടുക്കാന്‍ എളുപ്പവഴിയിലൂടെ പോകുന്നതിനിടെയാണ് കിണറ്റില്‍ വീണത്. ഫയര്‍ഫോഴ്‌സ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: നുസ്ര ഷംജീര്‍. മക്കള്‍: നാസര്‍ അമന്‍, ഷാസി അമന്‍.

The post ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് പ്രവാസി നാട്ടില്‍ മരിച്ചു appeared first on Metro Journal Online.

See also  സീബില്‍ ഗ്രീന്‍ പാര്‍ക്കും നടപ്പാതയും പൂര്‍ത്തിയായി

Related Articles

Back to top button