Gulf

തിരുനാവായ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

ദോഹ: മലപ്പുറം തിരുനാവായ സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. രാങ്ങാട്ടൂര്‍ പള്ളിപ്പടി ചങ്ങമ്പള്ളി കിഴക്കുമ്പാട്ട് മുഹമ്മദ് ഷാഫി (48) ആണ് ചികിത്സക്കിടെ മരിച്ചത്.

ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാഫിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ്: മമ്മൂട്ടി ഗുരുക്കള്‍. മാതാവ്: പാത്തുട്ടി. ഭാര്യ: റാഹില. മകന്‍: അസീം ഇസ്മായില്‍.

See also  ഖത്തര്‍ ഭരണാധികാരിയുടെ ഇന്ത്യാ സന്ദര്‍ശനം; അഞ്ചു വര്‍ഷംകൊണ്ട് വ്യാപാരം 2.4 ലക്ഷം കോടിയായി ഉയര്‍ത്തും

Related Articles

Back to top button