World

ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ലെബനനിലെ ബേക്ക ജില്ലയിൽ വീടിന് സമീപത്ത് വെച്ചാണ് അജ്ഞാതർ വെടിയുതിർത്തത്. ആറ് തവണ വെടിയേറ്റ ഹമാദിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

അമേരിക്കൻ ഫെഡറൽ ഏജൻസിയായ എഫ് ബി ഐയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദി പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് ഹമാദി. 153 യാത്രക്കാരും ജീവനക്കാരുമായി ഏഥൻസിൽ നിന്ന് റോമിലേക്ക് പോയ വിമാനം ഹൈജാക്ക് ചെയ്തതിന്റെ ബുദ്ധികേന്ദ്രം ഹമാദിയായിരുന്നുവെന്നാണ് ആരോപണം

ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹമാദിയുടെ മരണം. സംഭവത്തിൽ ലെബനീസ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  സ്റ്റാർലിങ്ക് തകരാർ; യുക്രേനിയൻ സൈനിക ആശയവിനിമയത്തെ ബാധിച്ചു

Related Articles

Back to top button