Gulf

യുഎഇ പ്രസിഡന്റ് അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുമായി കൂടിക്കാഴ്ച്ച നടത്തി. യുഎഇയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണത്തെ അഫ്ഗാന്‍ ആഭ്യന്തര മന്ത്രി പ്രശംസിക്കുകയും അഫ്ഗാന്‍ ജനതയ്ക്ക് യുഎഇ നല്‍കുന്ന മാനുഷിക സഹായത്തെ പ്രശംസിക്കുകയും ചെയ്തു.

അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയില്‍ നടന്ന യോഗത്തില്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങള്‍ ഇരുപക്ഷവും ചര്‍ച്ച ചെയ്യുകയും ഇരു രാജ്യങ്ങളുടെയും പരസ്പര താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി, പ്രത്യേകിച്ച് വികസനവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരു നേതാക്കളും വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.

The post യുഎഇ പ്രസിഡന്റ് അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി appeared first on Metro Journal Online.

See also  ഒമാനില്‍ 305 തടവുകാര്‍ക്ക് മോചനം

Related Articles

Back to top button