Gulf

10 വര്‍ഷത്തിനകം ഹോട്ടല്‍ മുറികളുടെ എണ്ണം എട്ടുലക്ഷത്തിലേക്കു എത്തിക്കുമെന്ന് സഊദി മന്ത്രി

റിയാദ്: 10 വര്‍ഷത്തിനകം രാജ്യത്തെ ഹോട്ടല്‍ മുറികളുടെ എണ്ണം നിലവിലുള്ള നാലു ലക്ഷത്തില്‍നിന്നും നേര്‍ ഇരട്ടിയായ എട്ടുലക്ഷത്തിലേക്ക് എത്തിക്കുമെന്ന് സഊദി വിനോദസഞ്ചാര മന്ത്രി അഹമ്മദ് അല്‍ ഖാതിബ്. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. 2030 ആവുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ വിനോദസഞ്ചാര കേ്ന്ദ്രമായി രാജ്യത്തെ മാറ്റാനാണ് ശ്രമം.

സഊദിയുടെ വിനോദസഞ്ചാര മേഖല അതിവേഗം വളരുകയാണ്. ഇതിന് ഇടയാക്കുന്നത് നിയോം പോലുള്ള വമ്പന്‍ പദ്ധതികളാണ്. ചെങ്കടല്‍ തീരത്തുള്ള ഈ പദ്ധതി അത്യാഢംബര ഇക്കോ ടൂറിസം പ്രോജക്ടാണ്. ഇത് ലോകത്തിന്റെ വിനോദസഞ്ചാര നിലവാരത്തെ പൊളിച്ചെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

See also  ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഈജിപ്ത്, ഫ്രാൻസ്, യുകെ നേതാക്കളുമായി ഫോണിൽ സംസാരിച്ചു

Related Articles

Back to top button