Gulf

കുവൈത്ത് 3,856 പേരുടെ പൗരത്വം റദ്ദ് ചെയ്യും

കുവൈറ്റ് സിറ്റി: അനര്‍ഹമായ മാര്‍ഗങ്ങളിലൂടെയും വ്യാജ രേഖകള്‍ ചമച്ചും പലരും രാജ്യത്ത് പൗരത്വം നേടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 3,856 പേരുടെ പൗരത്വം കൂടി റദ്ദ് ചെയ്യുകയോ, പിന്‍വലിക്കുകയോ, അസാധുവാക്കുകയോ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദേശീയ സുരക്ഷയെ ബാധിക്കുന്നതിനൊപ്പം പലരും തെറ്റായ വിവരങ്ങളോ, വ്യാജമായ രേഖകളോ സമര്‍പ്പിച്ചും മറ്റു രാജ്യങ്ങളിലെ പൗരത്വം മറച്ചുവെച്ച് ഇരട്ടപൗരത്വമായുമെല്ലാമാണ് കുവൈറ്റി പൗരത്വം നേടിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രാജ്യത്തോടുള്ള കൂറിന് ഏതിരാണ്. ഈ വിഷയത്തില്‍ പൗരത്വം റദ്ദാക്കാന്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും ശൈഖ് ഫഹദ് അറിയിച്ചു.

See also  റമദാന്‍, ഈദ് ഡിസ്‌കൗണ്ട് സീസണിന് ഫെബ്രുവരി ഒമ്പതിന് തുടക്കമാവും

Related Articles

Back to top button