National

റിപ്പബ്ലിക് ദിനസന്ദേശത്തിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലിനെ പിന്തുണച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലിനെ പിന്തുണച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് രാഷ്ട്രപതി ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടിയിലൂടെ ഭരണസ്ഥിരത ഉറപ്പാക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. ഇത് സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി

രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നത് ഭരണഘടനയാണ്. ഭരണഘടന നിലവില്‍ വന്നതിന് ശേഷമുള്ള 75 വര്‍ഷങ്ങള്‍ നമ്മുടെ റിപ്പബ്ലിക്കിൻ്റെ പുരോഗതിക്ക് സാക്ഷ്യം വഹിച്ചുവെന്ന് അവർ പറഞ്ഞു. സമഗ്രമായ വളര്‍ച്ചയാണ് ഈ പുരോഗതിയുടെ അടിത്തറ. അതുവഴി വികസനത്തിൻ്റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേർന്നുവെന്ന് അവർ പറഞ്ഞു. പൊതുക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതൽ പ്രാധാന്യം നല്‍കിയെന്നും പാര്‍പ്പിടം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെ ജനങ്ങളുടെ അവകാശങ്ങളാക്കി മാറ്റിയെന്നും രാഷ്ട്രപതി പറഞ്ഞു.

പ്രധാനമന്ത്രി പട്ടികജാതി അഭയോദയ പദ്ധതി’യിലൂടെ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സൃഷ്‌ടിക്കുന്നതിലൂടെ പട്ടികജാതി ജനതയുടെ ദാരിദ്ര്യം വേഗത്തില്‍ ഇല്ലാതാക്കുന്നതിന് സഹായകമായെന്നും രാഷ്‌ട്രപതി പറഞ്ഞു. ആഗോളരംഗത്ത് ഇന്ത്യ വികസനത്തിൻ്റെ കാര്യത്തിൽ വ്യക്തമായ ഇടം കണ്ടെത്തി. കേന്ദ്രസർക്കാരിൻ്റെ വികസന പദ്ധതികൾ പൊതുജനക്ഷേമത്തിന് പുതിയ നിർവചനം രചിച്ചു. രാജ്യത്തിൻ്റെ എല്ലാ മേഖലയിലും ഉയർച്ചയും സ്വയം പര്യാപ്‌തതയും ദൃശ്യമാണെന്നും ദ്രൗപദി മുർമു പറഞ്ഞു.

നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും.

See also  കത്വയില്‍ യുവാക്കളടെ മൃതദേഹം നദിയിൽ; സമാധാനം തകർക്കാനുള്ള ഗൂഢശ്രമം: പിന്നിൽ ഭീകരരെന്ന് കേന്ദ്രമന്ത്രി

Related Articles

Back to top button