Sports

മന്ദം മന്ദം മന്ദാന വീണ്ടും ലോകത്തിന്റെ നെറുകയില്‍; ഐ സി സിയുടെ മികച്ച വനിതാ ക്രിക്കറ്ററായി സ്മൃതി മന്ദാന

വനിത ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്തിയ ഇന്ത്യന്‍ താരം സ്മൃതി മന്ദാന ഒടുവില്‍ ലോക ക്രിക്കറ്റിന്റെ അമരത്ത്. 2024ലെ ഏറ്റവും മികച്ച വനിത ഏകദിന താരമായി ഐ സി സി തിരഞ്ഞെടുത്തത് ഈ ഇന്ത്യന്‍ സുന്ദരിയെ.

കഴിഞ്ഞ വര്‍ഷം താരം നടത്തിയ അത്ഭുത പ്രകടനമാണ് ഇത്തരമൊരു പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 13 ഏകദിനങ്ങളില്‍ നാല് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളും അടക്കം 747 റണ്‍സാണ് മന്ദാന 2024 ല്‍ നേടിയത്.

ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. 2018ലാണ് ഇതിന് മുമ്പ് മന്ദാന ഇതിനു മുമ്പ് ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. ഇതോടെ ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും സ്മൃതി സ്വന്തമാക്കി. 2013ലും 2016ലുമാണ് ബേറ്റ്‌സ് മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

See also  അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തും; സൗഹൃദ മത്സരം കളിക്കുമെന്ന് സ്‌പോൺസർമാർ

Related Articles

Back to top button