Gulf

ശൈഖ് മുഹമ്മദ് ജോര്‍ജിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തിയ ജോര്‍ജിയന്‍ പ്രസിഡന്റ് ഇറാക്ലി കൊബാഖിന്റ്‌സെയുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ അല്‍ ഷാത്തി പാലസിലായിരുന്നു ഇന്നലെ കൂടിക്കാഴ്ച നടത്തിയത്.

നിക്ഷേപം ഉള്‍പ്പെടെയുള്ള ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള ധാരാളം വിഷയങ്ങളും ചര്‍ച്ചയായി. നിക്ഷേപം, വ്യാപാരം, കൃഷി, സുസ്ഥിര പുനഃരുപയുക്ത ഇന്ധനം, സാമ്പത്തികം തുടങ്ങിയ ധാരാളം വിഷയങ്ങള്‍ ഇരുവിഭാഗവും ചര്‍ച്ച ചെയ്തതായി ദേശീയ വാര്‍ത്താ മാധ്യമമായ വാം റിപ്പോര്‍ട്ട് ചെയ്തു.

The post ശൈഖ് മുഹമ്മദ് ജോര്‍ജിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി appeared first on Metro Journal Online.

See also  യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും 168 തടവുകാരെ കൈമാറി

Related Articles

Back to top button