Local

ദഅവത്തെ ഇലല്ലാഹ് ( പ്രബോധന ) പരിശീലനക്ലാസ് സംഘടിപ്പിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ അഹ്മദിയ്യാ മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ മസ്ജിദ് മഹ്മൂദിൽ വെച്ച് ദഹ് വത്തെ ഇലല്ലാ ( പ്രചരണകാര്യ) വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ദഅവത്തെ ഇലല്ലാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അഹ്‌മദിയ്യാ പ്രസ്ഥാനത്തിൻ്റെ ഖലീഫ (ആഗോള നേതാവ് ) പ്രസ്ഥാനത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ ആഗോളാടിസ്ഥാനത്തിൽ ഊർജ്ജിതപ്പെടുത്തുവാൻ നിർദ്ദേശം നൽകിയതിൻ്റെ
അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
യോഗത്തിൽ അഹ്മദിയ്യാ മുസ്ലിം കേരള പ്രചരണ കാര്യദർശി മൗലവി സൈനുൽ ആബിദീൻ സാഹിബ്, അഹ്മദിയ്യ മുസ്ലിം മിഷണറി മൗലവി സൽമാൻ ഫാരിസ് സാഹിദ് എന്നിവർ സംസാരിച്ചു. ജമാഅത്ത് പ്രസിഡണ്ട് എം.അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രചരണ കാര്യ സെക്രട്ടറി ഇ അബ്ദുറഹ്മാൻ കൊടിയത്തൂർ ആമുഖ പ്രഭാഷണം നടത്തി. ഹാഫിസ് നിസാൻ അഹ്മദ് ഖുർആൻ പാരായണവും, ബുർഹാൻ അഹ്മദ് ഗാനാലാപനവും നിർവ്വഹിച്ചു.

See also  സഹപ്രവർത്തകന്റെ മരണം: കുടുംബത്തിന് കൈത്താങ്ങായി 300 ബസുകളുടെ കാരുണ്യ യാത്ര

Related Articles

Back to top button