ജിസിസി ലബനോണെ പിന്തുണക്കുമെന്നും പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും കുവൈറ്റ്

ബെയ്‌റൂത്ത്: കുവൈറ്റ് ഉള്‍പ്പെട്ട ജിസിസി രാജ്യങ്ങള്‍ ലബനോണിന് എല്ലാ പിന്തുണയും നല്‍കുമെന്നും രാജ്യത്ത് ആവശ്യമായ പരിഷാകരങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യ. ലബനോണ്‍ സന്ദര്‍ശനത്തിന് ഇടയിലാണ് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയും ലബനോണ്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൂഹബീബും പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇസ്രായേള്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും പാലിക്കണമെന്നതാണ് ജിസിസി രാജ്യങ്ങളുടെ ഏകകണ്ഠമായ നിലപാട്. ഇസ്രായേലിലെ സയോണിസ്റ്റ് സര്‍ക്കാരിന്റെ എല്ലാ വിധത്തിലുള്ള അധിനിവേഷങ്ങള്‍ക്കും വിരാമമുണ്ടാവണം. ലബനോണിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും അതിര്‍ത്തികളുടെ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
The post ജിസിസി ലബനോണെ പിന്തുണക്കുമെന്നും പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും കുവൈറ്റ് appeared first on Metro Journal Online.