Gulf

വാട്ടര്‍-സീവേജ് ഫീസ് ഗഡുക്കളായി അടക്കാന്‍ സംവിധാനം ഒരുക്കി സഊദി

റിയാദ്: രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമെല്ലാം വെള്ളം ഉപയോഗിക്കുന്നതിനുള്ള ഫീസും മലിനജലം പുറത്തേക്ക് ഒഴിവാക്കുന്നതിനുള്ള ഫീസും തവണകളായി അടക്കാന്‍ സംവിധാനം ഒരുക്കി സഊദി. ഇതിനായി പുതിയ പെയ്മെന്റ് സംവിധാനം ആരംഭിച്ചതായി നാഷണല്‍ വാട്ടര്‍ കമ്പനി വെളിപ്പെടുത്തി. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എളുപ്പമുള്ള പേയ്‌മെന്റ് രീതികള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. പ്രതിമാസ ബില്ലുകള്‍ ഭാഗികമായി പേയ്‌മെന്റ് ചെയ്യാനുള്ള അവസരത്തിന് പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സംവിധാനം എത്തുന്നത്.

പുതിയ വാട്ടര്‍ – സീവേജ് കണക്ഷനുകള്‍ക്കുള്ള ഫീസാണ് ഇപ്പോള്‍ തവണകളായി അടയ്ക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അധികാരികള്‍ പറഞ്ഞു. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് നാഷണല്‍ വാട്ടര്‍ കമ്പനിയുടെ പെയ്മെന്റ് സംവിധാനം വഴി നേരിട്ടുള്ള തവണകളായോ അല്ലെങ്കില്‍ അല്‍ജസീറ, റിയാദ് ബാങ്ക്, അല്‍ അവ്വല്‍ ബാങ്ക്, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, അല്‍ റാജിഹി ബാങ്ക് എന്നിവയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഫീസുകള്‍ തവണകളായി അടയ്ക്കാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുകയും ഡിജിറ്റല്‍ ചാനലുകള്‍ വഴിയുള്ള സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്യുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.

The post വാട്ടര്‍-സീവേജ് ഫീസ് ഗഡുക്കളായി അടക്കാന്‍ സംവിധാനം ഒരുക്കി സഊദി appeared first on Metro Journal Online.

See also  ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം കനത്ത മഴ

Related Articles

Back to top button