Gulf

ജ്വല്‍സ് ഓഫ് എമിറേറ്റ്‌സ് ഷോക്ക് തുടക്കമായി

ഷാര്‍ജ: വൈവിധ്യമാര്‍ന്ന ജ്വല്ലറി ബ്രാന്റുകള്‍ അണിനിരക്കുന്ന ജ്വല്‍സ് ഓഫ് എമിറേറ്റ്‌സ് ഷോ(ജെഇഎസ്)ക്ക് ഷാര്‍ജയില്‍ തുടക്കമായി. ഷാര്‍ജ പോര്‍ട്ട്‌സ്, കസ്റ്റംസ് ആന്റ് ഫ്രീ സോണ്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.

ഷാര്‍ജ കൊമേഴ്‌സ് ആന്റ് ഇന്റെസ്ട്രിയുടെ പിന്തുണയോടെയാണ് 160ല്‍ അധികം പ്രദര്‍ശകരും 500ല്‍പരം മികച്ച രാജ്യാന്തരവും പ്രാദേശികവുമായ ബ്രാന്റുകളും അണിനിരക്കുന്ന ജെഇഎസ് നടക്കുന്നത്. വിവിധ ബ്രാന്റുകള്‍ക്ക് കീഴില്‍ ഏറ്റവും പുതിയ ഡയമണ്ട്, സ്വര്‍ണം, വെള്ളി കളക്ഷനുകള്‍ ഇവിടെ കാണാനാവും. ഇതോടൊപ്പം ജെംസ്റ്റോണുകളും പവിഴങ്ങളും അത്യാഢംബര വാച്ചുകളും പ്രദര്‍ശനത്തിനും വില്‍പനക്കുമായി എത്തിച്ചിട്ടുണ്ട്.

The post ജ്വല്‍സ് ഓഫ് എമിറേറ്റ്‌സ് ഷോക്ക് തുടക്കമായി appeared first on Metro Journal Online.

See also  അറ്റകുറ്റപണി; തായിഫിലെ അല്‍ ഹാദാ റോഡ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് അടച്ചിടും

Related Articles

Back to top button