Gulf

ഇന്ത്യ സന്ദര്‍ശിക്കാന്‍ ശൈഖ് ഹംദാന് നരേന്ദ്ര മോദിയുടെ ക്ഷണം

ദുബൈ: അടുത്ത ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ശൈഖ് ഹംദാനുമായുള്ള കൂടിക്കാഴ്ചയില്‍ ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം കൈമാറിയത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെയും പ്രതിനിധി സംഘത്തെയും ശൈഖ് ഹംദാന്‍ സ്വാഗതം ചെയ്തു. ഇന്ത്യയും യുഎഇയുമായുള്ള അതിശക്തമായ ചരിത്രപരമായ ബന്ധത്തെയും സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവും വികസനപരവുമായ വിവിധ മേഖലകളിലെ നേട്ടങ്ങളെക്കുറിച്ചും ശൈഖ് ഹംദാന്‍ എടുത്തുപറഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ ശക്തമായി മുന്നേറുകയാണെന്നും ശൈഖ് ഹംദാന്‍ വ്യക്തമാക്കി. ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, രാജ്യാന്തര സഹകരണത്തിനുള്ള സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹാഷിമി, എഐ, ഡിജിറ്റല്‍ ഇക്കോണമി ആന്റ് റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ് വിഭാഗം സഹമന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമ തുടങ്ങിയവര്‍ പങ്കെടുത്തു.

See also  കോംഗോ-റുവാണ്ട സമാധാന കരാർ; ദോഹയിൽ നടന്നത് നിർണായക ചർച്ച: ഖത്തറിന് അഭിനന്ദനം

Related Articles

Back to top button