Gulf

നാഷ്ണല്‍ ബാങ്ക് ഓഫ് ഫുജൈറക്ക് 85.01 കോടി ലാഭം

അബുദാബി: എന്‍ബിഎഫ്(നാഷ്ണല്‍ ബാങ്ക് ഓഫ് ഫുജൈറക്ക് കഴിഞ്ഞ വര്‍ഷം 85.01 കോടി ദിര്‍ഹം ലാഭം ലഭിച്ചു. നികുതിയെല്ലാം കഴിച്ചുള്ളതാണ് ഈ ലാഭക്കണക്കെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. 2023ഉം ആയി താരതമ്യപ്പെടുത്തുമ്പോഴാണ് എന്‍ബിഎഫ് വലിയ ലാഭമുണ്ടാക്കിയിരിക്കുന്നത്.

ബാങ്കിന്റെ ബിസിനസിലുണ്ടായ വന്‍ വളര്‍ച്ചയും ഫലപ്രദമായ കോസ്റ്റ് മാനേജ്‌മെന്റും വസ്തുവകകളുടെ നിലവാരം ഉയര്‍ത്തലുമെല്ലാമാണ് റെക്കാര്‍ഡ് ലാഭത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബാങ്കിന്റെ മൊത്തം ഓപറേറ്റിങ് പ്രോഫിറ്റ് എക്കാലത്തേയും റെക്കാര്‍ഡായ 1.62 ബില്യണ്‍ ദിര്‍ഹത്തിലേക്കു എത്തിയിരിക്കുകയാണ്. ബാങ്കിന്റെ അറ്റാദായം ഓരോ വര്‍ഷവും 28.9 ശതമാനം വളര്‍ച്ച കൈവരിക്കുന്നതായും അധികൃതര്‍ വെളിപ്പെടുത്തി.

The post നാഷ്ണല്‍ ബാങ്ക് ഓഫ് ഫുജൈറക്ക് 85.01 കോടി ലാഭം appeared first on Metro Journal Online.

See also  ഗാസ ബഹിഷ്‌കരണ സമ്മർദ്ദത്തെ തുടർന്ന് തുർക്കിയിലെ 537 കെഎഫ്‌സി, പിസ്സ ഹട്ട് ശാഖകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്

Related Articles

Back to top button