World

അമേരിക്കയിലെ ആകാശദുരന്തം: 40 മൃതദേഹങ്ങൾ കണ്ടെത്തി; 67 പേരും മരിച്ചതായി സ്ഥിരീകരണം

അമേരിക്കയിൽ ലാൻഡിംഗിനിടെ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരിച്ചതായി സ്ഥിരീകരണം. കൂട്ടിയിടിക്ക് പിന്നാലെ വിമാനവും ഹെലികോപ്റ്ററും പൊട്ടോമാക് നദിയിലേക്ക് പതിച്ചിരുന്നു. 40 മൃതദേഹങ്ങളാണ് ഇതുവരെ നദിയിൽ നിന്നും കണ്ടെത്തിയത്. എല്ലാ മൃതദേഹങ്ങളും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്

മരിച്ചവരിൽ 14 ഫിംഗർ സ്‌കേറ്റിംഗ് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്‌സ് കണ്ടെത്തി. മുങ്ങൽ വിദഗ്ധർ തത്കാലത്തേക്ക് തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. അപകടത്തിന് പിന്നാലെ അടച്ചിട്ട വാഷിംഗ്ടണിലെ റീഗൻ നാഷണൽ എയർപോർട്ട് പ്രവർത്തനം പുനരാരംഭിച്ചു

അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകുമെന്ന് ദേശീയ ഗതാഗത സുരക്ഷ ഏജൻസി അറിയിച്ചു. അതേസമയം മുൻ ബൈഡൻ സർക്കാരിന്റെ ഡൈവേർസിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി.

The post അമേരിക്കയിലെ ആകാശദുരന്തം: 40 മൃതദേഹങ്ങൾ കണ്ടെത്തി; 67 പേരും മരിച്ചതായി സ്ഥിരീകരണം appeared first on Metro Journal Online.

See also  28 വര്‍ഷം മുമ്പ് മരിച്ച ബാബാ വാംഗയുടെ പ്രവചനം വീണ്ടും; 2025 മഹാദുരന്തങ്ങളുടെ വര്‍ഷം; അന്യഗ്രഹ ജീവികളെത്തും യൂറോപ്പ് തകരും

Related Articles

Back to top button