Local

എളയൂർ എ എം എൽ പി സ്കൂൾ നൂറാം വാർഷികം: പോസ്റ്റർ പ്രകാശനം ചെയ്തു

എളയൂർ: 2024 ഫെബ്രുവരി 9, 10 തിയതികളിൽ നടക്കുന്ന എളയൂർ എ എം എൽ പി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജൗഹർ, പ്രധാന അധ്യാപകൻ കുഞ്ഞിമൊയ്തീൻ മാസ്റ്റർ, എം ടി എ പ്രസിഡണ്ട് റൈഹാനത്ത്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 1924ൽ സ്ഥാപിതമായ എളയൂർ എ എം എൽ പി സ്കൂൾ പ്രദേശത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയത്തിൽ നിന്ന് നിരവധി പ്രതിഭകൾ സമൂഹത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്.

See also  അരീക്കോട് ആരോഗ്യ കൂട്ടായ്മ ഒൻപതാം വാർഷികം; മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു

Related Articles

Check Also
Close
Back to top button