Local

കലോത്സവം നടത്തി ഡോൺ ബോസ്കോ

മുക്കം: ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയുടെ കലോത്സവമായ ക്രയോവിസ്റ്റ നടത്തി. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാ. ജോബി എം അബ്രാഹം സ്വാഗതം പറഞ്ഞു. കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അദ്ധ്യക്ഷനായ കലോത്സവത്തിൽ ഫ്‌ളവേഴ്സ് ടോപ് സിംഗർ , സോണി ടി വി സൂപ്പർ സ്റ്റാർ സിംഗർ എന്നീ പരിപാടികളിലൂടെ മലയാളികളുടെ അഭിമാനമായ മാസ്റ്റർ ഋതു രാജ് ഉദ്ഘാടനം ചെയ്തു. നൂറോളം കലാ പ്രതിഭകൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു . വിദ്യാർത്ഥികളുടെ സർഗാത്മ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു കലാമേളയായിരുന്നു ക്രിയോവിസ്റ്റ. അനുപ്രഭ വി (ഐക്യുഎസി കോഡിനേറ്റർ), അനസ്യ പി കെ (കോളേജ് യൂണിയൻ ചെയർപേഴ്സൺ) എന്നിവർ കലാമേളയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ജിജി ജോർജ് പരിപാടികൾക്ക് നന്ദി പറഞ്ഞു. കലാമേളയുടെ അദ്ധ്യാപക, ആർട്സ് കോഡിനേറ്റർ ആതിര കെ, കോളേജ് ഫൈനാൻസ് സെക്രട്ടറി മിഥിലജ് കെ.ബി, മറ്റ് കോളേജ് യൂണിയൻ ഭാരവാഹികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.

See also  കോളേജ് ലൈബ്രറിയിലേക്ക് ബ്രെയിൽ ഗ്രന്ഥങ്ങൾ നൽകി

Related Articles

Back to top button