മഖാന ബോർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി; ബിഹാറിലേക്ക് വിവിധ പദ്ധതികൾ

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ലോക്‌സഭയിൽ തുടരുന്നു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ എട്ടാമത്തെ ബജറ്റാണിത്. ബജറ്റ് അവതരണം ഒന്നാം ഘട്ടം പിന്നിടുമ്പോൾ ബിഹാറിന് വാരിക്കോരിയാണ് വിവിധ പദ്ധതികൾ നൽകുന്നത്.
ബിഹാറിന് വേണ്ടി മഖാന ബോർഡ് ധനമന്ത്രി പ്രഖ്യാപിച്ചു. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിനെ പ്രത്യേക തരം താമരവിത്ത്. ഇതിന്റെ ഉത്പാദനത്തിന് പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് ബിഹാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോർഡിന്റെ ലക്ഷ്യം
ബിഹാറിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജിയും പ്രഖ്യാപിച്ചു. ഓൻട്രപ്രണർഷിപ് ആൻഡ് മാനേജ്‌മെന്റ് സ്ഥാപിക്കും. ബിഹാറിലെ എയിംസ് വിപുലീകരണത്തിനും പാക്കേജ് അനുവദിച്ചിട്ടുണ്ട്. അതേസമയം കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തുകയും ചെയ്തു
The post മഖാന ബോർഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി; ബിഹാറിലേക്ക് വിവിധ പദ്ധതികൾ appeared first on Metro Journal Online.