National

ഈടുകളില്ലാതെ അരലക്ഷം രൂപ വരെ വായ്പ അതും ഏഴ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍

ചെറുകിട കച്ചവടക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്രദമാകുന്ന പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഈടൊന്നും വെക്കാതെ അരലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ബജറ്റില്‍ കേന്ദ്രം പ്രഖ്യാപിച്ചത്. വാര്‍ഷിക പലിശ നിരക്ക് ഏഴ് ശതമാനം ആണെന്നതും പ്രത്യേകതയാണ്.

കൊവിഡ് കാലത്ത് പ്രഖ്യാപിച്ച പി എം സ്വാനിധി സ്‌കീമിന്റെ നവീകരിച്ച പദ്ധതി പ്രകാരമാണ് വായ്പ ലഭിക്കുക. 2020 ജൂലായ് 2ന് ഹൗസിംഗ് ആന്റ് അര്‍ബന്‍ മന്ത്രാലയം ആരംഭിച്ച പദ്ധതി ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും ഉപജീവനമാര്‍ഗം പുനരാംരംഭിക്കാന്‍ ഉദ്ദേശിച്ചായിരുന്നു. നവീകരിച്ച സ്‌കീമിലൂടെ 50,000 രൂപ വരെ വായ്പ ലഭിക്കുമെന്നതാണ് പ്രത്യേകത.

വിവിധ ഘട്ടങ്ങളായാണ് പദ്ധതിയിലൂടെ വായ്പ ലഭിക്കുക. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തെ കാലാവധിയില്‍ 10000 രൂപ നല്‍കും. രണ്ടാം ഘട്ടമായി 18 മാസത്തേക്ക് 15000 മുതല്‍ 18000 രൂപ വരെ ലഭ്യമാക്കും. മൂന്നാം തലത്തിലേക്ക് കടക്കുമ്പോള്‍ 36 മാസത്തെ കാലാവധിയില്‍ 30000 മുതല്‍ 50000 രൂപ വരെ വായ്പ നല്‍കും.

See also  എസ് ജയശങ്കറിനെതിരായ ആക്രമണശ്രമം; ആതിഥേയ സർക്കാർ കടമ നിർവഹിക്കണമെന്ന് ഇന്ത്യ

Related Articles

Back to top button